ഓസ്ട്രേലിയയിൽ നഴ്സിംഗ് രജിസ്ട്രേഷനുള്ള OSCE പരീക്ഷ എങ്ങനെ? അറിയേണ്ട എല്ലാ വിശദാംശങ്ങളും...

Nursing OSCE exam

OSCE will be in a simulated environment, with actors or manikins as patients Source: University of Hawai‘i–West O‘ahu is licensed with CC BY-ND 2.0

Get the SBS Audio app

Other ways to listen

വിദേശത്ത് പഠനം പൂർത്തിയാക്കിയ നഴ്സുമാർക്ക് ഓസ്ട്രേലിയയിൽ രജിസ്ട്രേഷൻ ലഭിക്കുന്നതിനുള്ള പുതിയ സംവിധാനത്തിലെ OSCE പരീക്ഷ എങ്ങനെയാണ് നടക്കുന്നതെന്ന് കേൾക്കാം. മെൽബണിൽ എജ്യൂക്കേഷൻ കൺസൽട്ടന്റായ ജെയ്സൻ തോമസ് അത് വിശദീകരിക്കുന്നത് മുകളിലെ പ്ലെയറിൽ കേൾക്കാൻ കഴിയും.


കൊറോണവൈറസ് ബാധ മൂലം നിർത്തിവച്ചിരുന്ന ഓസ്ട്രേലിയയിലെ നഴ്സിംഗ് രജിസ്ട്രേഷൻ നടപടികൾ വീണ്ടും തുടങ്ങുകയാണെന്ന് ഓസ്ട്രേലിയൻ ഹെൽത്ത് പ്രാക്ടീഷണേഴ്സ് അതോറിറ്റി (AHPRA) പ്രഖ്യാപിച്ചിരുന്നു.
ബ്രിഡ്ജിംഗ് കോഴ്സുകൾക്ക് പകരമായി തുടങ്ങിയ ഔട്ട്കംസ് ബേസ്ഡ് അസസ്മെന്റാണ് (OBA) പുനരാരംഭിക്കുന്നത്.

OBAയുടെ രണ്ടാം ഘട്ടമായ ഒബ്ജക്ടീവ് സ്ട്രക്ചേർഡ് ക്ലിനിക്കൽ എക്സാം അഥവാ OSCE എങ്ങനെയായിരിക്കും എന്ന കാര്യത്തിൽ അധികൃതർ നേരത്തേ വ്യക്തമായ സൂചന നൽകിയിരുന്നില്ല.

എന്നാൽ, OSCEയുടെ ഘടന എന്താണ്, എന്തെല്ലാം പരിശീലിക്കണം, പരീക്ഷാ ദിവസം എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി AHPRA കഴിഞ്ഞ മാസം ഒരു ഹാൻഡ്ബുക്ക് പുറത്തിറക്കി.

രണ്ടു മണിക്കൂർ പരീക്ഷ, പത്തു സ്റ്റേഷനുകൾ

അഡ്ലൈഡിൽ മാത്രമാണ് OSCE പരീക്ഷയ്ക്ക് നിലവിൽ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഓസ്ട്രേലിയയിലെ ആശുപത്രി സംവിധാനങ്ങളിലെ സാഹചര്യങ്ങൾ അനുകരിക്കുന്നതായിരിക്കും പരീക്ഷാഹോൾ. രോഗികളായി അഭിനയിക്കുന്നവരിലോ, മനുഷ്യരൂപങ്ങളിലോ വേണം പരീക്ഷയുടെ ഭാഗമായുള്ള ചികിത്സാ ക്രമങ്ങൾ.
പത്തു സ്റ്റേഷനുകൾ, അഥവാ പത്ത് ഘട്ടങ്ങൾ ആയിരിക്കും പരീക്ഷയ്ക്ക് ഉണ്ടാകുക.
ഓരോ സ്റ്റേഷനിലും പത്തു മിനിട്ട് വീതം ലഭിക്കും. ആദ്യ രണ്ട് മിനിട്ട് ചോദ്യം വായിച്ച് മനസിലാക്കാനും, എട്ടു മിനിട്ട് അത് ചെയ്യാനും.

പരീക്ഷ നടക്കുന്നത് എങ്ങനെയെന്നും, എന്തെല്ലാം ശ്രദ്ധിക്കണമെന്നും  മെൽബണിൽ സാൻ ജോസ് എജ്യൂക്കേഷൻ കൺസൽട്ടൻസിയിലുള്ള ജെയ്സൻ തോമസ് വിശദീകരിക്കുന്നുണ്ട്.
Nursing OSCE exam
Source: Jaison Thomas
അത് ഇവിടെ കേൾക്കാം.
LISTEN TO
Know about the OSCE for internationally qualified nurses' registration in Australia image

ഓസ്ട്രേലിയയിൽ നഴ്സിംഗ് രജിസ്ട്രേഷനുള്ള OSCE പരീക്ഷ എങ്ങനെ? അറിയേണ്ട എല്ലാ വിശദാംശങ്ങളും...

SBS Malayalam

18/01/202112:39

എങ്ങനെ പരിശീലിക്കാം?

OSCE പരീക്ഷയിൽ ഏതെല്ലാം മേഖലകളിലെ നൈപുണ്യമാണ് വിലയിരുത്തുക എന്ന് AHPRA വ്യക്തമാക്കിയിട്ടുണ്ട്.

പ്രായോഗിക ശേഷി വിലയിരുത്തുന്നത് ഈ മേഖലകളിലാണ്:

  • Physiological observations
  • Vital signs
  • Calculating drug dosages
  • Subcutaneous/ Intramuscular injection
  • Aseptic Non-Touch Technique (ANTT)
  • In hospital resuscitation (without defibrillation)
  • Safe disposal of sharps
  • Medication administration
  • Wound care
  • Hand hygiene
  • Therapeutic patient communication/consent
  • Infection control practices
  • Patient identification
  • Intravenous therapy administration/management
ഇതോടൊപ്പം, ആശയവിനിമയ ശേഷിയും (communication)  ഏറെ പ്രധാനമാണ്.

സംസാരത്തിലൂടെയും, അല്ലാതെയും രോഗികളോട് എങ്ങനെ ആശയവിനിമയം നടത്തുന്നു, രേഖകകൾ എങ്ങനെ തയ്യാറാക്കുന്നു എന്നീ കാര്യങ്ങളെല്ലാം പരിശോധിക്കും.

രോഗികളായി അഭിനയിക്കുന്നവരോട് - അല്ലെങ്കിൽ മനുഷ്യരൂപങ്ങളോട് – എങ്ങനെ ആശയവിനിമയം നടത്താൻ ശ്രമിക്കുന്നു, ഓരോ സ്റ്റേഷനിലും നഴ്സിംഗ് രേഖകൾ എങ്ങനെ തയ്യാറാക്കുന്നു എന്നീ കാര്യങ്ങളാകും ഇതിൽ പരിശോധിക്കുക.
Assessment model for nurses
Source: Getty Images/Jetta Productions Inc
ആശയവിനിമയരംഗത്ത് ഈ കഴിവുകളുണ്ടോ എന്ന കാര്യമാകും വിലയിരുത്തുന്നത്:

  • Clearly explaining care, diagnosis, investigations and/or treatments
  • Involving the patient in decision-making
  • Communicating with relatives and other health care professionals
  • Seeking and obtaining informed consent
  • Active listening
  • Dealing appropriately with an anxious person or anxious relatives
  • Providing clear instructions on discharge
  • Demonstrating compassion and care during communication
  • Clear documentation
ആദ്യമായി ഒരാളെ കാണുമ്പോൾ എങ്ങനെ സംസാരിച്ചു തുടങ്ങുമോ, അതുപോലെ വേണം ഓരോ സ്റ്റേഷനിലും “രോഗിയോട്” സംസാരിക്കേണ്ടത് എന്നാണ് നിര്ദ്ദേശം.

ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന OSCE പരിശീലന പരിപാടികൾക്ക് അംഗീകാരം നൽകിയിട്ടില്ല എന്ന് AHPRAയും നഴ്സിംഗ് ബോർഡും വ്യക്തമാക്കിയിട്ടുണ്ട്.

നഴ്സുമാർക്ക്പരിശീലിക്കാനായി AHPRA നിർദ്ദേശിക്കുന്നത് ഇതാണ്

  1. Australian Commission on Safety and Quality in Health Care. (2017). National Safety and Quality Health Service Standards: Guide for Hospitals. (2nd ed.). Sydney, NSW: Australian Commission on Safety and Quality in Health Care.
  2. Australian Medicines Handbook. (2018). Retrieved from
  3. Forbes, H. & Watt, E. (Eds.). (2015) Jarvis’s physical examination & health assessment (2nd ed.).Chatswood, NSW: Elsevier.
  4. Hill, R., Hall, H., & Glew, P. (2017). Fundamentals of Nursing and Midwifery: a person-centred approach to care (3rd ed.). Sydney, NSW: Wolters Kluwer.
  5. Tollefson, J. (2012). Clinical psychomotor skills: Assessment skills for nurses. (5th ed.). Victoria, Australia: Cengage learning.
  6. Therapeutic Guidelines – eTG Complete. (2018). Retrieved from .
  7. Nursing and Midwifery Board of Australia (NMBA) professional standards
    • Registered Nurse Standards for Practice
    • Code of Conduct
    • Code of Ethics.



Share