ഓസ്ട്രേലിയയിൽ നഴ്‌സിംഗ് രജിസ്‌ട്രേഷനുള്ള നടപടികൾ പുനരാരംഭിക്കുന്നു; OSCE പരീക്ഷ ഉടൻ തുടങ്ങും

Support for health workers overseas to make the move to Victoria

Source: Getty Images

Get the SBS Audio app

Other ways to listen

വിദേശത്ത് പഠനം പൂർത്തിയാക്കിയ നഴ്സുമാർക്കും മിഡ് വൈഫുമാർക്കും ഓസ്ട്രേലിയയിൽ രജിസ്ട്രേഷൻ നൽകുന്നതിനുള്ള നടപടികൾ വീണ്ടും തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. കൊറോണ വൈറസ്ബാധ മൂലം നിർത്തിവച്ചിരുന്ന OSCE പരീക്ഷ ഉടൻ തുടങ്ങും.


വിദേശത്തു നിന്ന് പരിശീലനം പൂർത്തിയാക്കിയ നഴ്സുമാർക്കും മിഡ്വൈഫുമാർക്കും രജിസ്ട്രേഷൻ നൽകുന്നതിന് 2020 നടപ്പാക്കിയിരുന്നു.

അതുവരെ നിലനിന്ന ബ്രിഡ്ജിംഗ് കോഴ്സുകൾക്ക് പകരമാണ് പുതിയ സംവിധാനം കൊണ്ടുവന്നത്.

ബ്രിഡ്ജിംഗ് കോഴ്സുകൾക്ക് പകരം, ഔട്ട്കംസ് ബേസ്ഡ് അസസ്മെന്റ് (OBA) എന്ന സംവിധാനമാണ് കൊണ്ടുവന്നത്.

രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയാണ് OBA. സ്വന്തം രാജ്യത്തു നിന്നു തന്നെ എഴുതാവുന്ന മൾട്ടിപ്പിൾ ചോയ്സ് ചോദ്യോത്തരം (MCQ), ഓസ്ട്രേലിയയിൽ എത്തിയ ശേഷം നടത്തുന്ന ഒബ്ജക്ടീവ് സ്ട്രക്ചേർഡ് ക്ലിനിക്കൽ എക്സാം (OSCE) എന്ന പ്രായോഗിക പരീക്ഷ എന്നിവ.


In this report

  • OSCE പരീക്ഷ ഉടന്‍ തുടങ്ങുമെന്ന് NMBA അറിയിച്ചു
  • മള്‍ട്ടിപ്പിള്‍ ചോയ്‌സ് പരീക്ഷ തുടങ്ങി
  • ബ്രിഡ്ജിംഗ് പ്രോഗ്രാമിന് റഫറല്‍ ലഭിച്ചവര്‍ക്ക് സമയം നീട്ടി നല്‍കും
  • OSCEക്കായി കാത്തിരിക്കുന്നതില്‍ നിരവധി മലയാളികളും

എന്നാൽ ഈ പുതിയ സംവിധാനം തുടങ്ങിയതിനു തൊട്ടുപിന്നാലെ ഓസ്ട്രേലിയയിൽ കൊറോണവൈറസ്ബാധ രൂക്ഷമാകുകയും, തുടർന്ന് പരീക്ഷകൾ നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.

വളരെ കുറച്ചു നഴ്സുമാർക്ക് മാത്രമാണ് പുതിയ സംവിധാനത്തിലൂടെ ഇതുവരെ രജിസ്ട്രേഷൻ നേടാൻ കഴിഞ്ഞിട്ടുള്ളതെന്ന് നഴ്സിംഗ് ആന്റ് മിഡ്വൈഫറി ബോർഡ് (NMBA) വക്താവ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

എന്നാൽ ഈ നടപടികൾ വീണ്ടും തുടങ്ങാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളതെന്നും NMBA വക്താവ് അറിയിച്ചു.

MCQ തുടങ്ങി; OSCE ഉടൻ

രജിസ്റ്റേർഡ് നഴ്സുമാർക്കുള്ള ആദ്യഘട്ട MCQ പരീക്ഷ നടത്തുന്നത് പിയേഴ്സൻ വ്യൂ (Pearson Vue) എന്ന സ്ഥാപനമാണ്.
Nurse Assisting Patient During Mammography Exam
Nurse examining patient with medical equipment. Female healthcare worker is assisting woman during mammogram test. Source: E+
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇതിനകം തന്നെ പിയേഴ്സൻ വ്യൂ MCQ പരീക്ഷ പുനരാരംഭിച്ചുകഴിഞ്ഞു.

ഓസ്ട്രേലിയയിലും മൾട്ടിപ്പിൾ ചോയിസ് പരീക്ഷ നടക്കുന്നുണ്ട്.

എന്നാൽ ഗൾഫ് രാജ്യങ്ങളിൽ ഭൂരിഭാഗം കേന്ദ്രങ്ങളിലും പരീക്ഷ ഇപ്പോൾ നടത്തുന്നില്ല എന്നാണ് വ്യക്തമാക്കുന്നത്.

മിഡ്വൈഫുമാർക്ക് NMBA നേരിട്ടാണ് മൾട്ടിപ്പിൾ ചോയ്സ് പരീക്ഷ നടത്തുന്നത്. ഇതും തുടങ്ങിക്കഴിഞ്ഞു.

എന്നാൽ പരീക്ഷയുടെ ഏറ്റവും നിർണ്ണായക ഘട്ടമായ OSCE ഇതുവരെയും പുനരാരംഭിച്ചിട്ടില്ല.
യൂണിവേഴ്സിറ്റി ഓഫ് അഡ്ലൈഡിലുള്ള അഡ്ലൈഡ് ഹെൽത്ത് സിമുലേഷൻ കേന്ദ്രത്തിൽ മാത്രമാണ് ഇപ്പോൾ OSCE പരീക്ഷ നടത്തുന്നത്.
അഡ്ലൈഡിലെ കൊവിഡ് രണ്ടാം ക്ലസ്റ്റർ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് കൂടുതൽ വൈകിപ്പിച്ചിരുന്നു. എന്നാൽ കൊവിഡ് സാഹചര്യം മെച്ചമാകുകയും, സംസ്ഥാന അതിർത്തികൾ തുറക്കുകയും ചെയ്തതോടെ ഉടൻ OSCE പരീക്ഷ നടത്തി തുടങ്ങുമെന്ന് NMBA വ്യക്തമാക്കി.
2021 ജനുവരിയോടെ OSCE നടക്കുമെന്നാണ് പരീക്ഷാർത്ഥികൾക്ക് NMBA നൽകിയിരിക്കുന്ന സൂചന.
പരീക്ഷാ തിയതി അപേക്ഷകരെ നേരിട്ട് അറിയിക്കുമെന്നും NMBA വ്യക്തമാക്കി.

ഓസ്ട്രേലിയയിലെ രജിസ്റ്റേർഡ് നഴ്സുമാർക്കായുള്ള OSCE പരീക്ഷയിൽ എന്തെല്ലാം ഘടകങ്ങളാണ് ഉള്ളതെന്നും, ഇതിന് എങ്ങനെ തയ്യാറെടുക്കാമെന്നും എസ് ബി എസ് മലയാളം വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്.

അത് എസ് ബി എസ് മലയാളം വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും വരും ദിവസങ്ങളിൽ നൽകും.

ബ്രിഡ്ജിംഗ് പ്രോഗ്രാം നീട്ടി

വിദേശ നഴ്സുമാരുടെ രജിസ്ട്രേഷനു വേണ്ടി നിലവിലുണ്ടായിരുന്ന ബ്രിഡ്ജിംഗ് പ്രോഗ്രാം ഈ ഡിസംബറോടെ പൂർണമായും അവസാനിപ്പിക്കും എന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ കൊറോണ യാത്രാ വിലക്കുകളുടെ സാഹചര്യത്തിൽ ഇതിനു മാറ്റം വരുത്തിയിട്ടുണ്ട്.
ബ്രിഡ്ജിംഗ് പ്രോഗ്രാം ചെയ്യാനായി റെഫറൽ ലഭിച്ചിട്ടുള്ളവർക്ക് അത്പൂർത്തിയാക്കുന്നതിനുള്ള സമയപരിധി നീട്ടി നൽകും.
സമയം നീട്ടി ലഭിക്കുന്നതിനായി അപേക്ഷകർക്ക് ഓസ്ട്രേലിയൻ ഹെൽത്ത് പ്രാക്ടീഷണേഴ്സ് അതോറിറ്റിയെ (AHPRA) ബന്ധപ്പെടാമെന്ന് NMBA അറിയിച്ചു. ഓരോരുത്തരുടെയും സാഹചര്യങ്ങളും, ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യാൻ കഴിയുമോ എന്ന കാര്യവും കണക്കിലെടുത്താകും കാലാവധി നീട്ടുന്നത്.

OSCE കാത്ത് നിരവധിപേർ

OBAയുടെ ആദ്യ ഘട്ടമായ MCQ നേരത്തേ തന്നെ പുനരാംരഭിച്ചതിനാൽ ഒട്ടേറെ പേർ ഇത് പാസായിരുന്നു. അവരെല്ലാം OSCE പരീക്ഷയ്ക്കായി കാത്തിരിക്കുകയാണ്.

എന്നാൽ ഓസ്ട്രേലിയൻ അതിർത്തികൾ അടച്ചിരിക്കുന്നതിനാൽ എപ്പോൾ അഡ്ലൈഡിലേക്കെത്തി OSCE ചെയ്യാൻ കഴിയും എന്ന ആശങ്കയുമുണ്ട്.



നിലവിൽ ഓസ്ട്രേലിയയിൽ തന്നെയുള്ളവരും MCQ കഴിഞ്ഞ് രണ്ടാം ഘട്ടത്തിനായി കാത്തിരിക്കുകയാണ്. അത്തരത്തിൽ ഒരാളാണ് പെർത്തിലുള്ള റൈസ വർഗീസ്.
Raisa Varghese
Raisa Varghese Source: Supplied
ഓഗസ്റ്റ് മാസത്തിൽ MCQ പാസായ റൈസ, OSCEക്ക് വേണ്ടി സ്വയം പരിശീലിക്കുകയാണ്.

എങ്ങനെയാണ് MCQ പാസായതെന്നും, OSCEക്കായി പരിശീലിക്കുന്നതെന്നും റൈസ വർഗീസ് വിശദീരിക്കുന്നു. അതു കേൾക്കാം.
LISTEN TO
Australia restarts assessment of 'internationally qualified nurses and midwives' after months image

ഓസ്ട്രേലിയയിൽ നഴ്‌സിംഗ് രജിസ്‌ട്രേഷനുള്ള നടപടികൾ പുനരാരംഭിക്കുന്നു; OSCE പരീക്ഷ ഉടൻ തുടങ്ങും

SBS Malayalam

10/12/202014:23

Share